---
title: "സ്ഥലം സ്വകാര്യ വ്യക്തികൾക്ക് കൈമാറി  റെയിൽവെ വികസനം അട്ടിമറിക്കുകയാണെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ് ; തലശേരിയിൽ പ്രതിഷേധ യോഗം"
english_title: "Land is being handed over to private individuals, says DCC President Adv: Martin George; Protest meeting in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/342186/Land is being handed over to private individuals, says DCC President Adv: Martin George; Protest meeting in Thalassery"
published_at: "2026-02-16T08:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69928e8b76a40_1001109092.jpg"
keywords: []
---

# സ്ഥലം സ്വകാര്യ വ്യക്തികൾക്ക് കൈമാറി  റെയിൽവെ വികസനം അട്ടിമറിക്കുകയാണെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ് ; തലശേരിയിൽ പ്രതിഷേധ യോഗം

> **Lead Summary:** റെയിൽവെ വക സ്ഥലം, സ്വകാര്യ വ്യക്തികൾക്ക് കൈമാറി കേന്ദ്രം റെയിൽവെ വികസനം അട്ടിമറിക്കുകയാണെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ് പ്രസ്താവിച്ചു.

## Article Content

റെയിൽവെ വക സ്ഥലം, സ്വകാര്യ വ്യക്തികൾക്ക് കൈമാറി കേന്ദ്രം റെയിൽവെ വികസനം അട്ടിമറിക്കുകയാണെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ് പ്രസ്താവിച്ചു.

പൊതു മേഖല സ്ഥാപനങ്ങൾ മുഴുവൻ , സ്വകാര്യ വ്യക്തികൾക്ക് വിറ്റഴിക്കുന്നതിന്റെ ഭാഗമാണിത്.

തലശ്ശേരി റെയിൽവെസ്റ്റേഷനോട് , അനുബന്ധിച്ച സ്ഥലം സ്വകാര്യ വ്യക്തികൾക്ക് പാട്ടത്തിന് നൽകുന്നതിനെതിരെ , തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഡ്വ: മാർട്ടിൻ ജോർജ് .

തലശ്ശേരി -മൈസൂർ റെയിൽവെ യാഥാർത്ഥ്യമാവുമ്പോൾ ,ഏറെ ആവശ്യമായി വരുന്ന സ്ഥലമാണിത്.

കേന്ദ്രം ഈ രീതിയിൽ , സ്വകാര്യ വ്യക്തികൾക്ക് വിറ്റുതുലക്കുമ്പോൾ , കേരള മുഖ്യമന്ത്രി പിണറായി വിജയൻ മിണ്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം.പി. അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.

സജീവ് മാറോളി ,കെ.സുരേശൻ ,കെ.ശശിധരൻ ,അഡ്വ: സി.ജി. അരുൺ , എം.പി.അസ്സൈനാർ, വി.എൻ.ജയരാജ് , പി.വി.രാധാകൃഷ്ണൻ , എ. ശർമ്മിള , ബി.മുഹമ്മദ് കാസിം, ജെതീന്ദ്രൻ കുന്നോത്ത്, സി.കെ.അർബ്ബാസ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/342186/Land is being handed over to private individuals, says DCC President Adv: Martin George; Protest meeting in Thalassery)